കെട്ടാൻ ഒരു പെണ്ണിനെ വേണം; പരസ്യ ബോർഡുകൾ വെച്ച് യുവാവ്

അനുയോജ്യയായ വധുവിനെ കണ്ടെത്താൻ പരസ്യ ബോർഡുകൾ വെച്ച് പാകിസ്താനി യുവാവ്. യു കെ യിൽ സ്ഥിര താമസക്കാരനായ മുഹമ്മദ് മാലിക്ക് എന്ന മുസ്ലിം യുവാവാണ് പറ്റിയ പെണ്ണിനെ കണ്ടെത്താൻ പരസ്യ ബോർഡുകൾ വെച്ചത്.

29 വയസ്സുള്ള മാലിക്ക് ഒരു ബിസ്നസ് സംരംഭകനാണ്. കുറേക്കാലമായി പെണ്ണ് കെട്ടാനുള്ള ശ്രമത്തിലാണ് അയാൾ. ഡേറ്റിങ്ങ് ആപ്പുകൾ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. 'ഫൈൻ്റ് മാലിക്ക് എ വൈഫ് ' എന്ന പേരിൽ ഒരു വെബ് സൈറ്റിനും അയാൾ തുടക്കം കുറിച്ചിട്ടുണ്ട്. ബർമിങ്ങ്ഹാമിലും മാഞ്ചസ്റ്ററിലുമെല്ലാം ഹോർഡിങ്ങുകൾ ഉയർത്തിയിട്ടുണ്ട്. 'സേവ് മി ഫ്രം ഏൻ അറേഞ്ച്ഡ് മാര്യേജ് ' എന്ന തമാശ കലർന്ന വാക്കുകളാണ് ബോർഡിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത്. ചെറുക്കൻ്റെ ഫുൾ ഫിഗർ ഫോട്ടോയും കല്യാണ വെബ്സൈറ്റിൻ്റെ വിലാസവും പരസ്യത്തിൽ കൊടുത്തിട്ടുണ്ട്.

അറേഞ്ച്ഡ് മാര്യേജ് എന്ന ആശയത്തോട് എതിർപ്പില്ലെങ്കിലും സ്വന്തം നിലയ്ക്ക് പെണ്ണിനെ കണ്ടെത്താനാണ് തൻ്റെ ശ്രമമെന്ന് പാകിസ്താനി പഞ്ചാബി കുടുംബത്തിൽപ്പെട്ട മാലിക്ക് പറയുന്നു. ഇരുപതുകളിൽ എത്തിയ ദീനി നിഷ്ഠയുള്ള മുസ്ലിം യുവതിയാണ് മാലിക്കിൻ്റെ സങ്കൽപ്പത്തിലുള്ളത്. പരസ്യ ബോർഡുകൾ വെച്ചതിനെ തുടർന്ന് നൂറ് കണക്കിന് അന്വേഷണങ്ങളാണ് വരുന്നത്. ജനുവരി 14 വരെ ബോർഡ് നിലനിർത്താനാണ് തീരുമാനം.

Related Posts