പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

"പാലക്കാടൻ മേള 2022" എന്ന പേരിൽ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (palpak) അതിവുപുലമായി ഓണാഘോഷം സംഘടിപ്പിച്ചു. ചെണ്ട മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി എഴുന്നെള്ളത്തുമായി പരിപാടികൾ ആരംഭിച്ചു. തുടർന്ന് പൽപക് പ്രസിഡന്റെ സുരേഷ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം അൽ ജസ്സീറ എയർവൈസ് കീ അക്കൗണ്ട് മാനേജർ വിഷ്ണു സോമൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പൽപക് മുഖ്യ രക്ഷാധികാരി പി എൻ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീലങ്കൻ എയർലൈൻസ് റീജിണൽ മാനേജർ (മിഡിൽ ഈസ്റ്റ് & ആഫ്രിക്ക) അമിതാബ് ആന്റണി സുവനീർ പ്രകാശനം ചെയ്തു. പൽപക് ജനറൽ സെക്രട്ടറി സുരേഷ് മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, കേരള ലോക സഭാംഗം ഷറഫുദ്ധീന്‍ കണ്ണോത്ത് (കെഎംസിസി), സുനോജ് നമ്പ്യാർ (ഇന്ത്യൻസ് ഇൻ കുവൈറ്റ്‌ ), പൽപക് ഉപദേശക സമിതി അംഗം അരവിന്ദാക്ഷൻ, ആർട്ട്സ് സെക്രട്ടറി സുനിത പത്മകൃഷ്ണൻ, വനിതാ വേദി ജനറൽ കൺവീനർ ഐശ്വര്യ രാജേഷ്, ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, സാമൂഹിക വിഭാഗം സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

445B8757.JPG

പൽപക് ജോയിൻറ് സെക്രട്ടറി സി.പി ബിജു അനുശോചന സന്ദേശവും ട്രഷറർ പ്രേംരാജ് നന്ദിയും രേഖപെടുത്തി.

തുടർന്ന് പൽപക് വനിതകളുടെ തിരുവാതിരക്കളിയും, ഫഹാഹീൽ, അബ്ബാസിയ, ഫർവാനിയ, സാൽമിയ ഏരിയയിലെ അംഗങ്ങൾ ചേർന്ന് അവതരിപിച്ച "പാടാൻ കൊതിച്ച നീലാംബരി" എന്ന വിപുലമായ ഒരു ദൃശ്യാവിഷ്‌ക്കാരവും അരങ്ങേറി.

ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയെ തുടർന്ന് പ്രശസ്ത ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ലക്ഷ്മി ജയൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ നേതൃത്വം നൽകിയ കലാപരിപാടികൾ അരങ്ങേറി.

Al Ansari_Kuwait.jpg

Related Posts