അധ്യാപകരെ സാര്‍, എന്നും മാഡം എന്നും വിളിക്കണ്ട; ജന്‍ഡര്‍ ന്യൂട്രാലിക്കിന് മാതൃകയായി പാലക്കാട്ടെ സ്‌കൂള്‍

പാലക്കാട്: ജന്‍ഡര്‍ ന്യൂട്രാലിക്കിന് മാതൃകയായി പാലക്കാട്ടെ ഓലശ്ശേരി സീനീയര്‍ ബേസിക് സ്‌കൂള്‍. അധ്യാപകരെ സാര്‍, എന്നും മാഡം എന്നും അഭിസംബോധന ചെയ്യേണ്ടതില്ലെന്നും ടീച്ചര്‍ എന്ന് മാത്രം അഭിസംബോധന ചെയ്താല്‍ മതിയെന്നും തീരുമാനിച്ചു. മുന്നൂറോളം കൂട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒമ്പത് അധ്യാപികമാരും എട്ട് അധ്യാപകരുമാണ് ജോലി ചെയ്യുന്നത്. സ്‌കൂളിലെ വി സജീവ് കുമാര്‍ എന്ന അധ്യാപകനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചതെന്നാണ് പ്രധാന അധ്യാപകനായ വേണുഗോപാലന്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുമ്പോഴാണ് ഓലശേരി സ്‌കൂള്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ 'സര്‍' എന്ന് വിളിക്കുന്ന സമ്പ്രദായം മാത്തൂര്‍ പഞ്ചായത്ത് ഒഴിവാക്കിയതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നടപടി. മാത്തൂര്‍ പഞ്ചായത്തിന്റെ തീരുമാനവും സ്വാധീനിച്ചതായും പ്രധാന അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.ഡിസംബര്‍ 1 മുതല്‍ എല്ലാ അധ്യാപകരെയും ടീച്ചര്‍ എന്ന് വിളിക്കാമെന്ന് നിര്‍ദേശിച്ചിരുന്നു. ആദ്യം കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ശീലമായി.