പാലിയേറ്റീവ് സന്ദേശം പകർന്ന് വലപ്പാട് കൂരിത്തറ തിരുപഴഞ്ചേരി റസിഡൻന്റ്സ് അസോസിയേഷൻ

വലപ്പാട് കൂരിത്തറ തിരുപഴഞ്ചേരി റസിഡൻന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോകപാലിയേറ്റീവ് ദിനത്തിൽ 'സമാശ്വാസം ഓരോ ഹൃദയത്തിനും ഓരോ സമൂഹത്തിനും ' എന്ന പാലിയേറ്റീവ് സന്ദേശം പകർന്നു നൽകുന്നതിനു തൃത്തല്ലൂർ സ്നേഹസ്പർശം സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ സഹകരണത്തോടു കൂടി സംസ്ഥാനത്തെ മികച്ച ഡോക്ടർക്കുള്ള അവാർഡ് ലഭിച്ച ഡോ. മാഹിൻ നയിച്ച ബോധവൽക്കരണ ക്ലാസും, വലപ്പാട് ദയ എമർജൻസി കെയർ സെന്ററിന്റെയും തൃശ്ശൂർ ദയ ജനറൽ ഹോസ്പിറ്റലിന്റെയും സഹകരണത്തോടു കൂടി അത്യാഹിത ഘട്ടങ്ങളിലെ പ്രാഥമിക പരിചരണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പരിശീലന ക്ലാസും സംഘടിപ്പിച്ചു. പ്രാഥമിക പരിചരണം പരിശീലനം ലഭിച്ചതിനു ശേഷം തന്റെ മുത്തച്ഛന്റെ ജീവൻ രക്ഷിച്ച വലപ്പാട് ഗവ.ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കാശിനാഥനെ ചടങ്ങിൽ വെച്ചു ഡോ. മാഹിൻ ആദരിച്ചു. KTRA പ്രസിഡണ്ട് നൗഷാദ് രായംമരക്കാർ വീട്ടിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈൻ മുത്താംപറമ്പിൽ, ട്രഷറർ ഷാനിമ ഷൈൻ , പി.ആർ.ഒ ജെൻസൻ വലപ്പാട് , മറ്റു ഭരണ സമിതി അംഗങ്ങളായ സന്ദീപ് മാരാത്ത്, സമിത അനിൽകുമാർ, ഷാജി.ഇ.എൻ, ലവൻ മാസ്റ്റർ, മുഹമ്മദാലി പുതിയവീട്ടിൽ, ആർജെ.സുബ്ബു, സതീശൻ മുത്താംപറമ്പിൽ, രാമനാഥൻ മുത്താംപറമ്പിൽ, ലിജി സതീശൻ, രതീഷ് മുത്താംപറമ്പിൽ, സുവിത്ത് കുന്തറ, രമേഷ് എടയ്ക്കാട്ട്, ബാബുരാജൻ വളവത്ത്, അബ്ദുൾ റഹ്മാൻ അമ്പലത്തുവീട്ടിൽ, സലീം പുഴങ്ങരയില്ലത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Posts