വടക്കൻഞ്ചേരി ദൈവദാൻ സെന്റെറിൽ; പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ശുദ്ധജല കുടിവെള്ള പദ്ധതി നടപ്പിലാക്കി .

വടക്കൻഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ലിസി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

വടക്കൻഞ്ചേരി : വടക്കൻഞ്ചേരി ദൈവദാൻ സെന്ററിൽ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് - പൽപക്,

വനിതാവേദിയുടെ നേത്യത്വത്തിൽ സ്ഥാപിച്ച ശുദ്ധജല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം

നടന്നു. പാലക്കാട്, വടക്കൻഞ്ചേരിയിലെ ദൈവദാൻ സെന്റർ , നിരാലംബരായ 200-ൽ പരം അമ്മമാർക്ക്‌ അഭയം നൽകുന്ന കാരുണ്യ ഭവനമാണ് ഇവിടെ ശുദ്ധജല കുടിവെള്ള പ്രശ്നം ഉണ്ടന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കുവൈറ്റ് കേന്ധ്രികരിച്ചു പ്രവർത്തിക്കുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് - പൽപക്, വനിതാവേദിയുടെ നേത്യത്വത്തിൽ ശുദ്ധജല കുടിവെള്ള പദ്ധതി നിർമിച്ചു നൽകി .

വടക്കൻഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു.പൽപക്‌ വൈസ്‌ പ്രസിഡണ്ട്‌ സക്കീർ ഹുസ്സൈന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ കൃഷ്ണകുമാർ സ്വാഗതവും, ഹരിമങ്കര നന്ദിയും പറഞ്ഞു.

പൽപക് പ്രതിനിധികൾ ആയ , പ്രേംരാജ് , കുമാർ , ജിജു മാത്യു , വനിതാ വേദി കൺവീനർ സിന്ധു സുനിൽ തുടങ്ങി നിരവധി പേർ വിർച്വൽ ആയി പങ്കെടുത്തു

ദൈവദാൻ സെന്റർ പ്രധിനിധി ബ്രദർ ജോബി, മദർ സുപ്പീരിയർ സൈനു തുടങ്ങിയവർ ആശംസകൾ നേർന്നു .

പദ്ധതി സമർപ്പണത്തിന്റെ ഭാഗമായി ദൈവദാൻ സെന്ററിലെ മുഴുനാളുകൾക്കുമുള്ള ഉച്ചഭക്ഷണവും പൽപക്‌‌ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ചു .

Related Posts