പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ദേശീയ യുവജന ദിനം ആഘോഷിച്ചു

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യ- കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ദേശീയ യുവജനദിനാഘോഷം സഘടിപ്പിച്ചു.

വെബിനാർ ആയി സംഘടിപ്പിച്ച ചടങ്ങിൽ പ്രമുഖ നയതന്ത്ര വിദഗ്ദൻ ടി പി ശ്രീനിവാസൻ മുഖ്യ അതിഥിയായി പങ്കെടുത്തു.

യുവാക്കളിലെ ക്രിയാത്മകശേഷി നാടിന് ഉതകുന്ന തരത്തിൽ ഉദ്ധീപിപ്പിക്കുക എന്ന വിഷയത്തെ ആസ്പദമാക്കി അദ്ധേഹം പ്രഭാഷണം നടത്തി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആമുഖ പ്രഭാഷണം നടത്തി.

പൽപക് മുഖ്യരക്ഷാധികാരി പി.എൻ. കുമാർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പൽപക് പ്രസിഡണ്ട് സുരേഷ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. പൽപക് വനിതാ വേദി ജനറൽ കൺവീനർ അഡ്വ: ഐശ്വര്യ രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സുരേഷ് മാധവൻ (ജനറൽ സെക്രട്ടറി), പ്രേംരാജ് (ട്രഷറർ) എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. വനിതാവേദി ഏരിയാ കൺവീനർ ദൃശ്യാ പ്രസാദ് നന്ദി പ്രകാശനം നടത്തി.

Related Posts