ജഡായു രാമക്ഷേത്രത്തിന് പടിക്കെട്ട്; ധനസമാഹരണത്തിന് പാഞ്ചജന്യം ഭാരതം യോഗം നടത്തി

ബെംഗളൂരു: കേരളത്തിലെ ചിരപുരാതനമായാ ജഡായു രാമക്ഷേത്രത്തിലേക്ക് 816 പടിക്കെട്ടുകൾ നിർമിക്കുന്നതിന്റെ ധനസമാഹരണത്തിന് വേണ്ടി കർണാടകത്തിൽ രൂപീകരിച്ചിട്ടുള്ള പാഞ്ചജന്യം ഭാരതത്തിന്റെ ആഭിമുഖ്യത്തിൽ യോഗം നടന്നു.

മല്ലേശ്വരത്തെ ഗ്രീൻ പാത്ത് ഹോട്ടലിൽ വെച്ച് നടന്ന യോഗത്തിൽ ധനസമാഹരണത്തിന്റെ പരിശ്രമ കൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്ന മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ യോഗത്തിൽ മുഖ്യാതിഥിയായി. സി ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോപിനാഥ് വന്നേരി സ്വാഗതം പറഞ്ഞു. പാഞ്ചജന്യം ഭാരതത്തിന്റെ സ്റ്റേറ്റ് പ്രസിഡനണ്ട് സനാതനൻ, സെക്രട്ടറി പി യു രാജു, ഗോപിനാഥ് വന്നേരി, പാഞ്ചജന്യം ഭാരതം വൈസ് ചെയർമാൻ കാവാലം നന്ദകുമാർ(കൊൽക്കത്ത), അനിൽ നായർ (ഭോപ്പാൽ) തുടങ്ങിയവർ സംസാരിച്ചു.