"കളിമുറ്റം ഒരുക്കാം" തളിക്കുളം പദ്ധതിയുടെ പഞ്ചായത്തു തല സമാപന പ്രഖ്യാപനം

തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്തും എസ് എസ് കെ തളിക്കുളം ബി ആർ സിയും സംയുക്തമായി സംഘടിപ്പിച്ച"കളിമുറ്റം ഒരുക്കാം " പദ്ധതിയുടെ പഞ്ചായത്തു തല സമാപന പ്രഖ്യാപനം തളിക്കുളം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത സ്വാഗതം പറഞ്ഞു.
നവംബർ 1 ന് സ്കൂളുകൾ തുറക്കുന്നതിനു മുൻപായി തളിക്കുളം ഗ്രാമപഞ്ചായത്ത് കീഴിലുള്ള എട്ട് സ്കൂളുകളിലും ജനപ്രതിനിധികളുടെയും, സ്കൂൾ അധ്യാപകരുടെയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും, സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ്മയിൽ മികച്ച രീതിയിലുള്ള വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. അതിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരും ബി ആർ സി കോഡിനേറ്റർസും ചേർന്ന് എല്ലാ സ്കൂളുകളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തി. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനു മുൻപായി തളിക്കുളം പഞ്ചായത്തിലെ 8 സ്കൂളിലേക്കും ആവശ്യമായ ഫസ്റ്റ് എയ്ഡ് കിറ്റ്, സാനിറ്റൈസർ, മാസ്ക്, പച്ചക്കറി തൈകൾ എന്നിവ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് അനിത പി കെ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽനാസർ, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, സന്ധ്യ മനോഹരൻ, കെ കെ സൈനുദ്ദീൻ, ബിന്നി അറക്കൽ, ബി ആർ സി കോഡിനേറ്റർസ് അനീഷ, ഷിജി, തളിക്കുളം ഹൈസ്കൂളിലെ പ്രധാന അധ്യാപിക വസന്തകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ടി പി ഹനീഷ് കുമാർ, കൃഷി ഓഫീസർ എ ടി ഗ്രേസി, എട്ട് സ്കൂളുകളിലെയും പ്രധാനാധ്യാപകർ എന്നിവർ പങ്കെടുത്തു.