പൊയ്യയിൽ ശുചിപൂർണ പദ്ധതിക്ക് തുടക്കം.

പൊയ്യ:

ഹരിത കേരള മിഷന്റെ കീഴിൽ വീടുകൾ തോറുമെത്തി മാലിന്യം ശേഖരിക്കുന്ന ശുചിപൂർണ പദ്ധതിക്ക് പൊയ്യ പഞ്ചായത്തിൽ തുടക്കം. കഴുകി വൃത്തിയാക്കി തരം തിരിച്ച് വീടുകളിൽ സൂക്ഷിക്കുന്ന മാലിന്യങ്ങൾ വാതിൽപ്പടിയിലെത്തി ശേഖരിക്കുന്ന പദ്ധതിയാണ് പഞ്ചായത്ത്‌ ഹരിത കേരള മിഷന്റെയും മറ്റും സഹായത്തോടെ നടപ്പിലാകുന്നത്.

ഓരോ വാർഡിൽ നിന്നും രണ്ട് പേരെ വീതം തിരഞ്ഞെടുത്ത് അവർക്ക് വേണ്ട പരിശീലനം നൽകിയാണ് മാലിന്യം ശേഖരിക്കുന്നത്. ഇതിനായി മുപ്പത് കുടുംബശ്രീ സി ഡി എസ് അയൽകൂട്ടാംഗങ്ങൾക്ക് പരിശീലനം നൽകുന്നു. ഇവർക്ക് വേണ്ടി യൂണിഫോം അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും നൽകും.

വീടുകൾക്ക് 50 രൂപയും വ്യാപാര സ്ഥാപനങ്ങൾക്ക് 100 രൂപയുമാണ് പ്രതിമാസ യൂസർഫീ നിശ്ചയിച്ചിരിക്കുന്നത്. പുളിപ്പറമ്പ് ലിറ്റിൽ ഫ്ലവർ പള്ളിവികാരി ഫാദർ സിൻ്റൊ ആലപ്പാട്ടിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം സ്വീകരിച്ച് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമാസ് പദ്ധതിയുടെ ഉദ് ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ കുട്ടൻ  വാർഡ് തല ശുചിപൂർണ അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റീന സേവിയാർ ഇവർക്കുള്ള തിരിച്ചറിയൽ കാർഡ്‌ വിതരണം നടത്തി.

പഞ്ചായത്ത്‌ ക്ഷേമ കാര്യം സ്ഥിരം സമിതി അധ്യക്ഷൻ സാബു കൈത്താരൻ, മാള ബ്ലോക് പഞ്ചായത്ത് മെമ്പർ എ എ അ ഷ്റഫ്, വാർഡ് മെമ്പർ സിബി ഫ്രാൻസിസ്, വികസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജോളി സജീവ്, നോഡൽ ഓഫീസർ സുജൻ പൂപ്പത്തി തുടങ്ങിയവർ പങ്കെടുത്തു.

Related Posts