ഉത്സവത്തിനിടെ ഇടഞ്ഞ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; പാപ്പാന് ​ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് പാടൂർ വേലക്കിടെ ആന ഇടഞ്ഞു. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇടഞ്ഞത്. എഴുന്നള്ളത്തിനായി പന്തലിൽ അണിനിരന്ന ശേഷമാണ് ആന മുന്നോട്ടോടി പരിഭ്രാന്തി പരത്തിയത്. എലിഫൻ്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് ആനയെ ഉടൻ തന്നെ ശാന്തമാക്കിയതിനാൽ അപകടം ഒഴിവായി. പിന്നിൽ നിന്ന് ആന ചിന്നം വിളിച്ചതിൽ പ്രകോപിതനായാണ് രാമചന്ദ്രൻ മുന്നോട്ട് ഓടിയത്. ഒന്നാം പാപ്പാൻ രാമന്(63) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാടൂർ തെക്കേക്കളം രാധിക, അനന്യ എന്നിവർക്കും പരിക്കേറ്റു.

Related Posts