'പാപ്പൻ', ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'പാപ്പൻ'. ജോഷിയാണ് 'പാപ്പൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ ഈദ് മുബാറക്ക് ആശംസകളുമായി ഗോകുലിന്റെ ഫേസ്ബുക് പോസ്റ്റില്‍. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുല്‍ സുരേഷിനെയും പോസ്റ്ററില്‍ കാണാം.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്യാം ശശിധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
'എബ്രഹാം മാത്യു മാത്തന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. 'പാപ്പൻ' എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍, ഇത് ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് എന്ന് വ്യക്തമാക്കിയിരുന്നു. തിയറ്ററുകളില്‍ ആവേശമുണ്ടാക്കാന്‍ സാധ്യതയുള്ള ചിത്രമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ. ചിത്രം ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കുമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. 'ലേലം', 'പത്രം', 'വാഴുന്നോര്‍' തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'.
തലമുറകളുടെ സംഗമം കൂടിയാണ് ഈ ചിത്രം. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാനിന്‍റേതാണ് ചിത്രത്തിന്‍റെ രചന. സംഗീതം ജേക്സ് ബിജോയ്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, തുടങ്ങിയവരും അഭിനയിക്കുന്നു.