ഊർജ്ജ സംരക്ഷണത്തിൽ മാതൃകയാകാൻ പറപ്പൂക്കര ഗ്രാമപഞ്ചായത്ത്‌

ഊർജ്ജ സംരക്ഷണ പദ്ധതിയുടെ വിപുലീകരണത്തിൻ്റെ ഭാഗമായി പറപ്പൂക്കരയിൽ പഞ്ചായത്ത്‌ തല ഊർജ്ജ സംരക്ഷണ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ നടന്ന പഞ്ചായത്ത്‌ തല ഊർജ്ജ സംരക്ഷണ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനവും പഞ്ചായത്തിന്റെ വിവിധ ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.

ഊർജ്ജയാൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫീസ് ഓഡിറ്റ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നു. എന്നാൽ പദ്ധതിയുടെ വിപുലീകരണമെന്നോണം ഓരോ പഞ്ചായത്തുകളെയും കേന്ദ്രീകരിച്ച് ഊർജ്ജ കാര്യക്ഷമ പഞ്ചായത്തുകളാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് പഞ്ചായത്ത്‌ തല ഊർജ്ജ സംരക്ഷണ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നടന്നത്. ഇതിലൂടെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ വാർഡ്തലം മുതൽ ഏകോപ്പിക്കാനാകും.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് അധ്യക്ഷനായ ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലളിത ബാലൻ മുഖ്യാതിഥിയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കാർത്തിക ജയൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം കെ ശൈലജ ടീച്ചർ, പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബീന സുരേന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്സൻ സരിത തിലകൻ തുടങ്ങിയവർ സംസാരിച്ചു. എനർജി മാനേജ്മെന്റ് സെന്റർ കേരള ജില്ല കോ-ഓർഡിനേറ്റർ ഡോ.ടി വി വിമൽകുമാർ സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി ജി സബിത നന്ദിയും പറഞ്ഞു.

Related Posts