കോൺടാക്റ്റ് ലെൻസുമായി ഉറങ്ങി; കണ്ണ് ഭക്ഷിച്ച് പാരസൈറ്റ്, യുവാവിന് കാഴ്ച നഷ്ടമായി

ഫ്ലോറിഡ: കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ ഇരുപത്തൊന്നുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. അമേരിക്കയിലെ ഫ്ലോറിഡയിലെ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ സമയത്ത് മാംസം കഴിക്കുന്ന അപൂർവ ഇനം പരാന്നഭോജി (പാരസൈറ്റ്) മൂലമാണ് കാഴ്ച നഷ്ടപ്പെട്ടത്. ലെൻസ് വെച്ച ശേഷമുള്ള ഏഴ് വർഷത്തിനിടെ മൈക്കിന് കണ്ണിൽ അണുബാധയുണ്ടായിട്ടില്ല. എന്നാൽ ഇത്തവണ സംഭവം ഗൗരവമായി. കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന അകന്തമെബ കെരറ്റിറ്റിസ് യുവാവിനെ ബാധിച്ചതായാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.

Related Posts