പാരിസ് ലോകത്തെ ഏറ്റവും മികച്ച നഗരം; രണ്ടാം സ്ഥാനം നേടി ദുബായ്
ലോകത്തിലെ ഏറ്റവും മികച്ച നഗരമായി പാരിസിനെ തിരഞ്ഞെടുത്തു. ദുബായിയാണ് ഏറ്റവും മികച്ച രണ്ടാമത്തെ നഗരം. യുകെ ആസ്ഥാനമായുള്ള മാർക്കറ്റിംഗ് റിസർച്ച് സ്ഥാപനമായ യൂറോമോണിറ്ററാണ് ലോകത്തിലെ 100 നഗരങ്ങളുടെ പട്ടികയിൽ നിന്ന് മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തത്. ടൂറിസം നയങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, സുരക്ഷ, സമ്പദ് വ്യവസ്ഥ, സുസ്ഥിരത എന്നീ ആറ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തത്.