'കശ്മീര്‍ ഫയൽസിന്' രണ്ടാംഭാഗം; പ്രഖ്യാപനവുമായി വിവേക് അഗ്നിഹോത്രി
മുംബൈ: ഇസ്രയേൽ സംവിധായകൻ നാദവ് ലാപിഡിന്‍റെ വിമർശനത്തിന് പിന്നാലെ 'കശ്മീർ ഫയൽസി'ന്‍റെ തുടർച്ചയുണ്ടാകുമെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. രണ്ടാം ഭാഗത്തിന്‍റെ പേര് 'ദ കശ്മീർ ഫയൽസ്: അണ്‍ റിപ്പോര്‍ട്ടഡ്' എന്നായിരിക്കും. കശ്മീർ താഴ്വരയിലെ പണ്ഡിറ്റുകളുടെ വംശഹത്യയുടെ യാഥാർത്ഥ്യങ്ങൾ ഇത് പുറത്തുകൊണ്ടുവരുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. കശ്മീർ ഫയൽസിന്‍റെ തുടർച്ച സിനിമയാണോ അതോ വെബ് സീരീസാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാരൂപം എന്നതിലുപരി കശ്മീർ ഫയൽസിന് കൂടുതൽ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ അഭിമാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.