വയനാട് ചുരത്തിൽ നാളെ മുതൽ ഭാഗിക ഗതാഗത നിയന്ത്രണം
By NewsDesk
താമരശേരി: അറ്റകുറ്റപ്പണികളുടെ ഭാഗമായി വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബുധനാഴ്ച മുതൽ പണി തീരുന്നതുവരെ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.