വർണ്ണാഭമായി എസ് പി സി പാസിംഗ് ഔട്ട് പരേഡ്; വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ
വലപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 2021- 22 വർഷത്തിലെ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു.
ചടങ്ങിൽ ബഹു. എം പി ടി എൻ പ്രതാപൻ പരേഡിൻ്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ദേശീയ പതാകയെ സാക്ഷിനിർത്തി എസ് എച് ഒ സർക്കിൾ ഇൻസ്പെക്ടർ കെ എസ് സുശാന്ത് കേഡറ്റുകൾക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു . സത്യപ്രതിജ്ഞാ വചനങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് കേഡറ്റുകൾ ഉത്തമ പൗരന്മാരായിരിക്കും എന്ന് പ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, വാർഡ് മെമ്പർ ഇ പി അജയഘോഷ്, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, ഹെഡ്മിസ്ട്രസ് ജിഷ കെ സി, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, എം പി ടി എ , എസ് എം സി പ്രതിനിധികൾ, ഗാർഡിയൻ എസ് പി സി എന്നിവരാൽ സമ്പന്നമായിരുന്നു സദസ്സ്.
സി പി ഓ മാരായ ഡാഗി വി പി, ഷിജി ഇ എസ്, ഡി ഐ വിപിൻകുമാർ എൻ വി എന്നിവരുടെ മേൽനോട്ടത്തിൽ നയനാനന്ദകരമായ പരേഡ് നടന്നു. പരേഡ് കമാൻഡർ മാരായ മുഹമ്മദ് മുസ്തഫ കെ എ, ശ്രേയ വി എസ്, നാഫിയ ആർ എസ്, ജീവാനന്ദ് പ്രേം കെ, ഡ്രിൽ ഇൻസ്ട്രക്ടർ സി പി ഒ വിപിൻ കുമാർ എൻ വി, എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഫ്ലാഗ് ബെയറേഴ്സ് ആയ അൻസിൽ കെ എസ്, മിജുൽ എ ബി, ഫിദ ഫാത്തിമ പി എസ് പരേഡിന് താളമേകിയ നസീബ പി എഫ് എന്നീ കേഡറ്റുകൾ പ്രത്യേക പ്രശംസക്ക് പാത്രമായി.