പഠാൻ 1,000 കോടിയിലേയ്ക്ക്; വെള്ളിയാഴ്ച ടിക്കറ്റ് വില കുറച്ച് പ്രദർശിപ്പിക്കും
ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പഠാൻ വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രദർശിപ്പിക്കും. 110 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ആഗോളതലത്തിൽ പഠാൻ ഇതിനകം 963 കോടി രൂപയാണ് നേടിയത്. ഹിന്ദി സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി പഠാൻ ആഘോഷിക്കപ്പെടാൻ പോവുകയാണെന്ന് നിർമാതാക്കൾ പറഞ്ഞു. പിവിആർ, ഐനോക്സ്, സിനിപോളിസ്, മിറാജ്, മൂവിടൈം, മുക്ത എ 2 തുടങ്ങിയ പ്രമുഖ തിയേറ്റർ ശൃംഖലകളുമായി സഹകരിച്ചാണ് പഠാൻ ദിനാഘോഷം നടത്തുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു മുൻ 'റോ' ഏജന്‍റിന്‍റെ കഥയാണ് പറയുന്നത്.