പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈറ്റ് ; 'പി ഡി എ' സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുവൈറ്റ് : പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈറ്റ് ഇന്ത്യയുടെ 76-ആം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സമ്മേളനത്തിൽ സംഘടനാ പ്രസിഡണ്ട് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. ജാതി മത വർഗ്ഗ വർണ്ണ വിവേചനം ഇല്ലാത്ത ഇന്ത്യക്കായി പുതിയ ഒരു തലമുറയ്ക്കായി പരിശ്രമിക്കണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. സ്വാതന്ത്ര്യദിന സമ്മേളനത്തിന് വൈസ് പ്രസിഡണ്ട് ചാൾസ് പി ജോർജ് ,ജോയിൻ സെക്രട്ടറിമാരായ വിനു കല്ലേലി ,ശ്രീമതി ചിഞ്ചു ചാക്കോ വനിതാ വിഭാഗം ചെയർപേഴ്സൺ അനീ ബിനു സെക്രട്ടറി കലൈവാനി സന്തോഷ് അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ ഓണാഘോഷ കമ്മിറ്റി കൺവീനർ പി എം നായർ പബ്ലിസിറ്റി കൺവീനർ എം എ ലത്തീഫ് , ശ്രീലാൽജി ഐസക്, ബിനു കെ മത്തായി, ഷൈടെസ്റ്റ് തോമസ്, ഷിജോ തോമസ്, റിജോ വസ്ഥിയൻ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു സ്വാഗതവും ജോയിൻ ട്രഷറർ ടിൻസൺ വി തോമസ് നന്ദിയും പറഞ്ഞു.

Related Posts