കുവൈറ്റിലെ പത്തനംതിട്ട ജില്ലാ അസ്സോസിയേഷൻ ഓണാഘോഷം 'ശ്രാവണപൗർണ്ണമി - 2023' സംഘടിപ്പിച്ചു

കുവൈറ്റ്: കുവൈറ്റിലെ പത്തനംതിട്ട ജില്ലാ അസ്സോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു . 'ശ്രാവണപൗർണ്ണമി - 2023' എന്ന പേരിൽ ആണ് പരിപാടി സംഘടിപ്പിച്ചത് . അബ്ബാസിയ ഓക്സ്‌ഫോർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം അസോസിയേഷൻ പ്രസിഡന്റ് ലാലു ജേക്കബ് താമരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി മാർട്ടിൻ മാത്യു സ്വാഗതവും, ചെസ്സിൽ രാമപുരം (KUDA കൺവീനർ), ഉപദേശക സമിതി അധ്യക്ഷൻ രാജൻ തോട്ടത്തിൽ, ഉപദേശക സമിതി അംഗം ഗീതാകൃഷ്ണൻ, വനിതാ വിഭാഗം അധ്യക്ഷ റെജീന ലത്തീഫ്, പ്രോഗ്രാം കൺവീനർ പി.എം നായർ, FIRA കൺവീനർ ഷൈജിത്, ബഹ്‌റൈൻ എക്സ്ചേഞ്ച് പ്രതിനിധി റിനോഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമ്മേളനത്തിന് ഖജാൻജി ലാജി ഐസക് നന്ദി പറഞ്ഞു.

ചിത്രരചന മത്സരത്തോടുകൂടി ആരംഭിച്ച ശ്രാവണപൗര്ണമി - 2023, സിനിമാറ്റിക് ഡാൻസ് മത്സരം, തിരുവാതിര, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ എന്നിവക്ക് ശേഷം ഐഡിയ സ്റ്റാർ സിങ്ങർ വിജയി ജോബി ജോൺ, ദിവ്യാ നായർ എന്നിവർ നയിച്ച ഗാനമേളയും നടന്നു .

അംഗങ്ങളുടെ കുട്ടികളിൽ നിന്നും 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക്‌ ഫലകം നൽകി ആദരിച്ചു. അസോസിയേഷനിൽ ദീർഘകാലം അംഗങ്ങളായിരുന്ന റോയ് കൈതവന (മുൻ ഉപദേശക സമിതി അധ്യക്ഷൻ), റിജോ വസ്ത്യൻ (കമ്മിറ്റി മെമ്പർ) എന്നിവർക്ക് യാത്ര അയപ്പ് നൽകി.

അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ "ബ്ലോസ്സം ബാറ്റിൽ " എന്ന ഇൻഡോർ ഗാർഡൻ മത്സരത്തിൽ വിജയികൾ ആയ ബിജി മുരളി, ലിജാ മനോജ്, തോമസ് അടൂർ, പ്രിയ ചാൾസ് എന്നിവർക്ക് പുരസ്കാരവും ഫലകവും നൽകി.

pathanamthitta kuwait 1.jpeg

അനി ബിനു, ബോബി ലാജി, എബി അത്തിക്കയം, ബെന്നി ജോർജ് പത്തനംതിട്ട, നിതിൻ തോട്ടത്തിൽ, സിജോ, അജിത് കൃഷ്ണ, ഷിജോ തോമസ്, വറുഗീസ് ഉമ്മൻ, തോമസ് ജോൺ, ഷെയ്‌റ്റ്‌സ്, ബൈജു പാപ്പച്ചൻ, രാജേഷ്, സോണി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി ചിഞ്ചു ഷായ്‌റ്റ്‌സ് പരിപാടികൾ ഏകോപിപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ചാൾസ് ജോർജ് സമാപന പ്രസംഗം നടത്തി .

Related Posts