ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സെക്സിയസ്റ്റ് പുരുഷനായി ഹോളിവുഡ് താരം പോൾ റഡ്

പീപ്പിൾ മാഗസിൻ്റെ 2021-ലെ 'സെക്സിയസ്റ്റ് മാൻ എലൈവ് ' ബഹുമതി പ്രമുഖ ഹോളിവുഡ് താരം പോൾ റഡിന്.

പീപ്പിൾ മാഗസിൻ്റെ ഈ വലിയ അംഗീകാരം തന്നെ അത്ഭുതപ്പെടുത്തിയെന്ന് നടൻ പറഞ്ഞു. തന്നേക്കാൾ മുമ്പേ ഈ അംഗീകാരം ലഭിക്കേണ്ടവർ ഉണ്ടെന്നും അമിത വിനയം കൊണ്ടല്ല ഇങ്ങനെ പറയുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. 

ഇതേ അംഗീകാരം മുമ്പ് ലഭിച്ചിട്ടുള്ള ജോർജ് ക്ലൂണി, ബ്രാഡ് പിറ്റ്, മൈക്കേൽ ബി ജോർദൻ എന്നിവരുടെ സെക്സി ഡിന്നറുകളിൽ തനിക്കും ക്ഷണം ലഭിക്കും എന്ന തമാശയും അദ്ദേഹം പൊട്ടിച്ചു. ജോൺ ലെജൻഡ്, 

ഡ്വെയ്ൻ ജോൺസൺ, ക്രിസ് ഹെംസ്വർത്ത്, ഇദ്രിസ് എൽബ, ആദം ലെവിൻ, ചാനിങ്ങ് റ്റാറ്റം, ഡേവിഡ് ബെക്കാം തുടങ്ങിയവർക്കും പീപ്പിൾ മാഗസിൻ്റെ ബഹുമതി ലഭിച്ചിട്ടുണ്ട്. 

മാർവലിൻ്റെ 'ആൻ്റ്മാൻ' ചിത്രങ്ങളിലൂടെയാണ് പോൾ റഡ് ഹോളിവുഡിൽ കീർത്തി നേടുന്നത്. 'ആൻ്റ്മാൻ', 'ആൻ്റ്മാൻ ആൻ്റ് ദി വാസ്പ് ', 'ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ', 'അവഞ്ചേഴ്സ്: എൻഡ് ഗെയിം' എന്നീ ചിത്രങ്ങളിലൂടെ സൂപ്പർതാര പദവി കരസ്ഥമാക്കി. ജൂലി യെഗറാണ് 

52-കാരനായ പോൾ റഡിൻ്റെ ജീവിത പങ്കാളി. ജാക്ക് സള്ളിവൻ, ഡാർബി എന്നീ രണ്ടുമക്കളാണ് ദമ്പതികൾക്കുള്ളത്.

Related Posts