സ്റ്റാൻ സാമിയുടെ മരണം പ്രതിഷേധവുമായി പഴുവിൽ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി.

തൃപ്രയാർ:

പഴുവിൽ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ സ്റ്റാൻ സാമിയുടെ മരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. തൃപ്രയാർ സെന്ററിൽ ജൂഡ് പള്ളിക്കു മുൻവശത്ത്‌ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന പ്രതിഷേധ യോഗം പഴുവിൽ ഫൊറോന വികാരി റവ. ഫാ. പോൾ താണിക്കൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻ സാമിയുടെ മരണം ജനാധിപത്യ മതേതര ഇന്ത്യക്ക് അപമാനവും സാധാരണ ജനവിഭാഗത്തിൻ്റെ നീതി നിഷേധത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഫൊറോന ആനിമേറ്റർ ഫാ. റാഫേൽ താണ്ണിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് ഇടവക വികാരി ഫാ. ബാബു അപ്പാടൻ മുഖ്യ പ്രഭാഷണം നടത്തി. പഴുവിൽ ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ആൻ്റോ തൊറയൻ സെക്രട്ടറി ലിസി വർഗ്ഗീസ് ഭാരവാഹികളായ ജോക്സി, സ്റ്റീഫൻ എന്നിവർ സംസാരിച്ചു. റോബിൻസൺ, ബിജി ഇ പി‌, പോൾ ചാലിശ്ശേരി, ഷാജി ചാലിശ്ശേരി എന്നിവർ നേതൃത്വം നൽകി.

Related Posts