പാർടിയെ പിളർത്തരുതെന്ന് ജി 23 നേതാക്കളോട് പി ചിദംബരം

ജി 23 നേതാക്കളോട് പാർടിയെ പിളർത്തരുതെന്ന അഭ്യർഥനയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ഗാന്ധി കുടുംബത്തെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സോണിയാ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതാണ്. രാഹുലും പ്രിയങ്കയും ഒഴിയാനുള്ള താത്പര്യം പ്രകടിപ്പിച്ചു. പ്രവർത്തക സമിതി അവരുടെ ആവശ്യം നിഷേധിക്കുകയായിരുന്നെന്ന് ചിദംബരം പറഞ്ഞു.

പുതിയ കോൺഗ്രസ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയ്ക്ക് ആക്കം കൂട്ടുക മാത്രമാണ് ഇപ്പോഴുള്ള പോംവഴി. ആഗസ്റ്റിൽ മാത്രമേ തിരഞ്ഞെടുപ്പ് സാധ്യമാകൂ. അതുവരെ സോണിയാ ഗാന്ധി തന്നെ കോൺഗ്രസ്സിനെ നയിക്കും. അതല്ലാതെ ഇടക്കാല പ്രസിഡണ്ടായ സോണിയയെ മാറ്റി ആഗസ്റ്റ് വരെ മറ്റൊരു ഇടക്കാല പ്രസിഡണ്ടിനെ നിയോഗിക്കേണ്ട കാര്യമുണ്ടോ എന്ന് ചിദംബരം ചോദിച്ചു.

Related Posts