അടിയന്തര യാത്രക്ക് പി സി ആർ ടെസ്റ്റ് ഒഴിവാക്കണം; കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ
കുവൈറ്റ് : ഗൾഫിൽ നിന്ന് അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിൽ പോകുന്നവർക്ക് ഉണ്ടായിരുന്ന പി സി ആർ ടെസ്റ്റ് ഇളവ് സുവിധ പോർട്ടലിൽ പുനഃസ്ഥാപിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള സർക്കാരിനും കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അടിയന്തര സന്ദേശമയച്ചു.
പി സി ആർ റിസൾട്ട് ലഭിക്കാൻ ഏഴുമുതൽ പത്തു മണിക്കൂർ വരെ കാത്തിരിക്കേണ്ട അവസ്ഥയുള്ളപ്പോൾ മരണം പോലുള്ള അടിയന്തിര യാത്രക്ക് എയർ സുവിധയിൽ ഉള്ള ഈ ഇളവ് നിർത്തലാക്കിയതുമൂലം ഉടൻ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഇത്തരക്കാർക്ക് നാട്ടിലെ എയർപോർട്ടിൽ പി സി ആർ ടെസ്റ്റ് ചെയ്യാൻ ഉള്ള സൗകര്യം ഏർപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.