മയിൽ കുഞ്ഞുങ്ങൾക്ക് രക്ഷകരായി അനിമൽ കെയർ പ്രവർത്തകർ

ചാവക്കാട് : മരത്തിൽ നിന്നും വീണ മയിൽ കുഞ്ഞുങ്ങൾക്ക് അനിമൽ കെയർ പ്രവർത്തകർ രക്ഷകരായി. ചാവക്കാട് കടപ്പുറം മാട്ടുമ്മൽ പുതുവീട്ടിൽ അജയ കുമാറിന്റെ വീടിനോട് ചേർന്നുള്ള പരുത്തി മരത്തിൽ നിന്നും ഇന്നലെ രാവിലെയാണ് 4 മയിൽ കുഞ്ഞുങ്ങൾ നിലത്ത് വീഴുന്നത്. ഇതിൽ ഒരെണ്ണത്തിനെ നായ കടിച്ചെടുത്ത് ഓടി. നാട്ടുകാർ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് തളിക്കുളം അനിമൽ കെയർ പ്രവർത്തകർ എത്തിയാണ് മയിൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുത്ത് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. തള്ള മയിൽ തിരിച്ചെത്താതിനെ തുടർന്ന് ദിവസങ്ങളായി പരിഭ്രാന്തരായി മരത്തിലിരുന്ന മയിൽ കുഞ്ഞുങ്ങൾ കൂട് സഹിതം നിലത്ത് വീഴുകയായിരുന്നു.

Related Posts