PEARL OF THRISSUR - രാകേഷ് കെ ജി

ഇന്ത്യൻ വോളിബോൾ രംഗത്ത് തൃശൂരിന്റെ സാന്നിധ്യത്തിന് തിളക്കമേറ്റിയ പ്രതിഭ .

അത്ലറ്റിക്സ് മേഖലയിൽ നിന്നും വോളിബോൾ രംഗത്തേക്ക് ചുവടുമാറിയ രാകേഷിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര കഠിന പരിശീലനത്തിന്റേതു കൂടി ആയിരുന്നു .

രാകേഷ് കെ ജി

ഇന്ത്യൻ വോളിബോൾ രംഗത്ത് തൃശൂരിന്റെ സാന്നിധ്യത്തിന് തിളക്കമേറ്റിയ പ്രതിഭ .

അത്ലറ്റിക്സ് മേഖലയിൽ നിന്നും വോളിബോൾ രംഗത്തേക്ക് ചുവടുമാറിയ രാകേഷിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര കഠിന പരിശീലനത്തിന്റേതു കൂടി ആയിരുന്നു .

ഈ രംഗത്ത് തനിക്ക് വഴികാട്ടി ആയവരെയും പരിശീലനം നല്കിയവരെയും വളരെ നന്ദിയോടെ സ്മരിക്കുന്നതായി രാകേഷ് തൃശ്ശൂർ ടൈംസിനോട് പറഞ്ഞു.
ക്രിയാത്മകമായി ഒരു സമൂഹത്തിൽ എങ്ങിനെ ഗുണപരമായി നമ്മിൽ അന്തർലീനമായ കഴിവുകൾ കൊണ്ട് ജീവിത പാത തുറന്നെടുക്കാം എന്നതിനും ഉദാഹരണമാണ് തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശി ആയ രാകേഷിന്റെ ഇത് വരെയുള്ള പ്രയാണം.

വളർന്നുവരുന്ന നിരവധി കായിക പ്രതിഭകൾക്ക് ഉത്തേജനം നൽകുന്നതായിരിക്കും അദ്ദേഹത്തിന്റെ ഈ രംഗത്തേക്കുള്ള പ്രവേശനത്തെ കുറിച്ചും, ഏത് രീതിയിൽ പരിശീലനം ലഭിച്ചു എന്നതിനെ പറ്റിയുള്ള വിവരങ്ങൾ .

തൃപ്രയാർ AUP സ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം, ചെറുപ്പത്തിലേ അത്‌ലറ്റിക്‌സിൽ താല്പര്യം ഉണ്ടായിരുന്നു. സ്കൂൾ തല മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു .
വോളിബോളിനോട് താല്പര്യം തോന്നി തുടങ്ങിയത് 13 -ആം വയസു മുതൽ ആണ് , അതിന് കാരണമായത് തൃപ്രയാർ TSGA നടത്തിയ വോളീബോൾ സമ്മർ കോച്ചിംഗ് ക്യാമ്പായിരുന്നു . ക്യാമ്പിൽ പങ്കെടുക്കുകയും വോളി ബോൾ കളിയുടെ ആദ്യപാഠങ്ങൾ പഠിക്കുകയും ചെയ്തു.
അന്ന് TSGA ചെയർമാൻ ആയിരുന്നത് ഇപ്പോളത്തെ തൃശൂർ എംപി ആയിട്ടുമുള്ള TN പ്രതാപൻ ആണ്.
ആ സമയത്ത് TSGA കോച്ചിംഗ് ക്യാമ്പിൽ പരിശീലനം നൽകിയിരുന്നത് NIS കോച്ച് ആയ രവിമാഷ് ആയിരുന്നു.
തുടർന്ന് താന്ന്യം സ്കൂളിൽ 8ക്ലാസ്സിൽ ചേർന്നു . അവിടത്തെ അവിടത്തെ P T ടീച്ചർ ആയ സോഫി ടീച്ചർ വോളീബോൾ ടീമിലേക്കു അംഗമാക്കി . അടുത്ത വർഷം നാട്ടിക പഞ്ചായത്തിന്റെ വോളീബോൾ സമ്മർ കോച്ചിംഗ് ക്യാമ്പ് തൃപ്രയാർ ഗോകുലേ മൈതാനി AUP സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്നു . രവിമാഷ് തന്നെയായിരുന്നു അന്നും പരിശീലനം നൽകിയത് . ഒരു മാസത്തെ കോച്ചിംഗ് ക്യാമ്പ് കഴിഞ്ഞു അദ്ദേഹം വീട്ടുകാരുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ സ്കൂൾ ടീമായ KNMVHSS വാടാനപ്പള്ളി 9 -ആം ക്ലാസ്സിലേക്ക് ചേർത്തുകയും ചെയ്തു .തുടർന്ന് ആ വർഷം തന്നെ സബ്‌ജൂനിയർ കേരള ക്യാമ്പിൽ സെലെക്ഷൻ കിട്ടുകയും അടുത്ത വർഷം സബ് ജൂനിയർ കേരള ടീമിൽ അംഗമാവുകയും ഇന്ത്യൻ ക്യാമ്പിൽ സെലെക്ഷൻ കിട്ടുകയും ചെയ്തു.
10-ആം ക്ലാസ് കഴിഞ്ഞു തുടര്പഠനത്തിനായി രവിമാഷുടെ നിർദേശപ്രകാരം കോട്ടയം ജില്ലയിലെ പനാമറ്റം സ്കൂളിൽ പ്ലസ് വൺ , പ്ലസ് ടു വിദ്യാഭ്യാസം , ഈ സമയത്ത് കേരള സ്പോർട്സ് കൗൺസിലിനു കീഴിൽ ഉള്ള സ്പോർട്സ് ഹോസ്റ്റലിൽ ആയിരുന്നു താമസം . ഈ കാലയളവിൽ സ്പോർട്സ് കൌൺസിൽ കോച്ച് മനോജ്‌ സാറിന്റെ കീഴിൽ രണ്ടുവർഷം പരിശീലനം ലഭിച്ചു . പ്ലസ് ടു പഠിക്കുബോൾ അണ്ടർ 19 ഇന്ത്യൻ ക്യാമ്പിലേക് സെലെക്ഷൻ കിട്ടി , ക്യാമ്പിൽ നിന്നും ഇന്ത്യൻ ടീമിലേക്കു സെലെക്ഷൻ ലഭിച്ചു . ഹോങ്കോങ്ങിൽ വച്ചുനടന്ന ഏഷ്യൻ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ മെയിൻ സിക്സ് ൽ കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തു . ഏഷ്യയിലെ അണ്ടർ 19 വിഭാഗത്തിൽ ബസ്റ്റ് ജംപ് ആൻഡ് ബസ്റ്റ് സർവ് പുരസ്കാരവും ലഭിച്ചു . പാലാ സെന്റ് തോമസ് കോളേജിൽ ആയിരുന്നു ഡിഗ്രി വിദ്യാഭ്യാസം . അവിടെ സണ്ണി സാറിന്റെ കീഴിൽ രണ്ടുവർഷം പരിശീലനം.
രണ്ടുവർഷവും എം ജി യൂണിവേഴ്സിറ്റി ടീം അംഗമായിരുന്നു തുടർന്ന് സണ്ണി സാറിന്റെ കീഴിൽ മുത്തൂറ്റ് ടീമിൽ ഒരു വർഷം അംഗമാവുകയും ഒരു വർഷം കഴിഞ്ഞു kseb ഇൽ 2008 ൽ ജോലി കിട്ടുകയും ചെയ്തു.
2009 മുതൽ 2017 വരെ സീനിയർ കേരള ടീമിന് വേണ്ടി 8 വർഷവും , 2011, 2015 നാഷണൽ ഗെയിംസ് , 6 ഫെഡറേഷൻ കപ്പും കളിക്കാൻ സാധിച്ചു .
മൂന്ന് തവണ സീനിയർ ഇന്ത്യൻ ക്യാമ്പിൽ സെക്ഷൻലഭിക്കുകയും 2011 ൽ സീനിയർ ഇന്ത്യൻ ടീമിന്റെ ടുണീഷ്യൻ പര്യടനത്തിൽ ഇന്ത്യൻ ടീം അംഗവുമായിരുന്നു .
ജൂനിയർ , അണ്ടർ 17, അണ്ടർ 19, യൂത്ത് കേരള ടീം, സീനിയർ കേരള ടീം തുടങ്ങിയവയുടെ ക്യാപ്റ്റൻ ആകാനുള്ള ഭാഗ്യവും ലഭിച്ചു. ഏകദേശം 13 വർഷത്തോളമായി kseb ടീമിൽ കളിക്കുന്നു .
kseb യുടെ തന്നെ മുൻ ജൂനിയർ ഇന്ത്യൻ ബാസ്കറ്റ്ബാൾ താരമായ അമൃതയെയാണ് വിവാഹം കഴിച്ചത്.
അർപ്പണ ബോധത്തിന്റെ , പ്രതിബദ്ധതയുടെ വിജയം തന്നെ ആണ് നാം ഈ ജീവിത യാത്രയിൽ കണ്ടത് .
രാകേഷിന് -ടീം- തൃശ്ശൂർ ടൈംസിന്റെ എല്ലാ ഭാവുകങ്ങളും ആശംസകളും .
തുടരുക സപര്യ - യുവജനങ്ങൾക്ക് ഉത്തേജനമാവുക .

വിവര സങ്കലനം - ജയൻ ബോസ്.

അവതരണം - ജലിൻ തൃപ്രയാർ
ആവിഷ്കാരം - ടീം- തൃശ്ശൂർ ടൈംസ് .

#nattika #triprayar #thanyam #rageshvollyball #tsgastadium

Related Posts