PEARL OF THRISSUR - സുരേന്ദ്രൻ മങ്ങാട്ട്

മാറ്റങ്ങളുടെ വർണ്ണാഭമായ ലോകം കാണാൻ തിരശീല നീക്കിയ ഒരു മനുഷ്യസ്‌നേഹി ....

ഇപ്പോൾ വടക്കെക്കാട്‌ S H O ആയി സേവനമനുഷ്ഠിച്ച്‌ വരുന്നു.

ഇതിനപ്പുറം മലയാള സാഹിത്യവും എഴുത്തും വായനയും സദാ അനുഗമിക്കുന്ന ഒരു കലാകാരൻ...
നിരവധി നോവലുകളും കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .

പേൾ ഓഫ് തൃശൂർ -2

സുരേന്ദ്രൻ മങ്ങാട്ട്

"നിങ്ങളുടെ ദിശ വേഗതയേക്കാൾ വളരെ പ്രധാനമാണ് "....

അതെ ..! ഈ ഒരാശയം ഓർമ്മപ്പെടുത്തുന്ന വ്യക്തിയെ കുറിച്ച് നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട് ...

സുരേന്ദ്രൻ മങ്ങാട്ട് ...

മാറ്റങ്ങളുടെ വർണ്ണാഭമായ ലോകം കാണാൻ തിരശീല നീക്കിയ ഒരു മനുഷ്യസ്‌നേഹി ....
തൃശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലെ എറവ് എന്ന ദേശത്ത്‌ 1972 ൽ ആയിരുന്നു ജനനം.

കോമേഴ്‌സിൽ ബിരുദവും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ലഭിച്ചിട്ടുണ്ട് .
1998 ൽ പോലീസ് വകുപ്പിൽ കോൺസ്റ്റബിൾ തസ്തികയിൽ സർക്കാർ സേവനത്തിൽ പ്രവേശിച്ചു .
2003 ൽ സബ് ഇൻസ്‌പെക്ടർ ആയി നേരിട്ടുള്ള നിയമനമായിരുന്നു .

ഭാര്യ - സ്മിത, മക്കൾ - ശ്രദ്ധ,ജീത്ത് ...

നാല് വർഷത്തെ വിജിലെൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയിൽ സർക്കിൾ ഇൻസ്‌പെക്ടറായിട്ടുള്ള പ്രവർത്തനത്തിനു ശേഷം ഇപ്പോൾ വടക്കെക്കാട്‌ S H O ആയി സേവനമനുഷ്ഠിച്ച്‌ വരുന്നു.
വിജിലൻസിലെ കുറ്റാന്വേഷണ മികവിനു
2018ലെ മുഖ്യമന്തിയുടെ "ബാഡ്ജ് ‌ ഒഫ്‌ ഓണർ "അംഗീകാരം ലഭിച്ചിട്ടുണ്ട്‌ .

കേരള പോലീസിന്റെ മുതിർന്ന പൗരന്മാർക്കു വേണ്ടിയുള്ള CARE പദ്ധതി തുടങ്ങി ത്രിശ്ശൂർ ജില്ലയിലെ വളരെ ശ്രദ്ധയാർന്ന പ്രവർത്തനങ്ങൾ അദ്ദേഹം ആവിഷ്ക്കരിച്ചിട്ടുണ്ട്‌ .
അതിലൊന്നായിരുന്നു മാളയിൽ സംഘടിപ്പിച്ച "അമ്മയ്ക്കൊരു കൂട്ട്‌ പദ്ധതി ".
ഒറ്റപ്പെട്ട്‌ ജീവിക്കുന്ന 93 അമ്മമാരുടെ ഒരു കൂട്ടായ്മ ആവിഷ്ക്കരിക്കുകയും,
അവരെ സമൂഹത്തിന്റെ മുൻ തലങ്ങളിലേക്ക്‌ കൊണ്ട്‌ വന്ന് ,
ഉത്തേജനവും പ്രോത്സാഹനവും നൽകുകയും ചെയ്യുന്ന ഒരു വേറിട്ട ആശയമായിരുന്നു അത്‌.

ഇതിനപ്പുറം മലയാള സാഹിത്യവും എഴുത്തും വായനയും സദാ അനുഗമിക്കുന്ന ഒരു കലാകാരൻ...
അതുകൊണ്ട് തന്നെ മാറ്റത്തിന്റെ നീലിച്ച മരീചിക തന്റെ എഴുത്തിന്റെ മൃദുലമായ തലോടലിൽ വിരിയിക്കുന്ന എഴുത്താണ് അദ്ദേഹത്തിന്റേത്.

നിരവധി നോവലുകളും കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .

അദ്ദേഹത്തിന്റെ നാല് ചെറുകഥാ സമാഹാരങ്ങളിൽ "അണികളിൽ ഒരാൾ","മണൽ വീടുകൾ ",മണ്ണും മരങ്ങളും പറഞ്ഞത്",എരിഞ്ഞടങ്ങാത്ത പകൽ എന്നിവ ഉൾകൊള്ളുന്നു ..

അദ്ദേഹത്തിന്റെ "കർമ്മം ക്രിയ", "കാലത്തിന്റെ തലേ വരകൾ", സർവ്വം കലാകൃതം ",കാളമന ചെപ്പേടുകൾ എന്നീ നോവലുകൾ യാഥാർഥ്യത്തിൽ മുങ്ങിയ ജീവിതത്തിന്റെ മുഖമുദ്ര പതിഞ്ഞ സൃഷ്ടികളാണ്.മദ്ധ്യകേരളത്തിന്റെ 200 വർഷം പഴക്കമുള്ള ചരിത്രതിന്റെ പടിവാതിലിലേക്ക്‌ വായനക്കാരെ കൈപിടിച്ച്‌ വരവേൽക്കുന്ന നോവലായിരുന്നു "കാളമന ചെപ്പേടുകൽ "വായനക്കരുടെ ശ്രദ്ധ തീവ്രമായി പിടിച്ചു പറ്റിയ ഒരു നോവൽ കൂടിയായിരുന്നു അത്‌ .പ്രശസ്ത സാഹിത്യക്കാരനും ചിന്തകനുമായ സി ആർ പരമേശ്വരൻ പ്രകാശനം ചെയ്ത ഈ പുസ്തകം ഏറ്റുവാങ്ങിയത്‌ കവി സി . രാവുണ്ണി ആയിരുന്നു.

നവംബറിൽ ഒലിവ് ബുക്ക്സ് പുറത്തിറക്കുന്ന "ദൈവത്തിന്റെ ദൂരങ്ങൾ " ആണ് അഞ്ചാമത്തെ നോവൽ .

ലോക ചരിത്രത്തിൽ ആദ്യമായി പോലീസ് സേന തയ്യാറാക്കിയ "ഡയൽ 1091 " എന്ന മുഴുനീള ഫീച്ചർ സിനിമയുടെ കഥയും തിരക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ട് ..

അഭിമാനപൂർവ്വം സൂക്ഷ്മനിരീക്ഷണത്തോടെ കേരളപോലീസ്‌ ആ ദൗത്യം വളരെ ഭംഗിയായി ഏറ്റെടുത്തു

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഒന്നായിരുന്നു അത് .

അഴിമതിക്കെതിരായ *ബ്രേക്ക്‌ ദി സൈലൻസ് * ക്യാമ്പയ്‌നിന്റെ ഭാഗമായി വിജിലൻസ് നിർമ്മിച്ച "നിശ്ശബ്ദരാകരുത്‌ " എന്ന ഹ്രസ്വ ചിത്രം സുരേന്ദ്രൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്തു .
സംസ്ഥാനത്ത ഒട്ടാകെയുള്ള 16 തിയേറ്ററുകളിൽ PRD വകുപ്പിന്റെ സഹകരണത്തോടെ മൂന്ന് മാസത്തോളം പ്രദർശിപ്പിക്കുകയുണ്ടായി ..

സോഷ്യൽ മീഡിയയിൽ കൂടാതെ ദൂരദർശനിലും ചിത്രം സംപ്രേഷണം ചെയ്തു ..

മയക്കുമരുന്ന് ഉപയോഗത്തിനെതിരായ സന്ദേശം നൽകുന്ന ,
രാഹുൽ, 15 വയസ്സ് എന്ന ചിത്രത്തിന് കുട്ടികളുടെ ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു .

എഡിറ്റേഴ്‌സ് ആൻഡ് റൈറ്റേഴ്‌സ് ഫോറം ഓഫ് ഇന്ത്യയുടെ ,
മികച്ച നോവലിനുള്ള പുരസ്‌കാരം 2014 ൽ കാലത്തിന്റെ തലേവരകൾക്ക് ലഭിച്ചിട്ടുണ്ട് .

"സർവ്വം കാലകൃതം " എന്ന നോവലിന് മഹാകവി കുമാരനാശാൻ സ്മാരക പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

സബ് ഇൻസ്‌പെക്ടർ ആയി നേരിട്ട് നിയമിതനായി നാല് വർഷത്തിന് ശേഷം,
2007 ൽ അദ്ദേഹം തന്റെ ആദ്യ പുസ്തകമായ "കർമ്മം ക്രിയ"പ്രസിദ്ധീകരിച്ചു .

വളരെ തിരക്കേറിയ ജോലിയും, സമർദ്ദകരമായ അന്വേഷണങ്ങൾക്കിടയിലും ,
അദ്ദേഹം എഴുത്ത് സജീവമാക്കി .
എഴുത്തിൽ നിന്നും ലഭിക്കുന്ന ആവേശം സുരേന്ദ്രനെന്ന വ്യക്തിയെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു.

ഇപ്പോൾ വടക്കേകാട്‌ പോലീസ്‌ സ്റ്റേഷൻ അതിർത്തിയിലെ CARE പദ്ധതിക്കും,
ജനമൈത്രി പോലീസിന്റെ മികച്ച പ്രവർത്തനങ്ങൽക്കും, നേതൃത്വം വഹിക്കുന്നു ജനങ്ങളുടെ പ്രിയപ്പെട്ട ഇൻസ്‌പെക്ടർ .

അദ്ദേഹത്തിന്റെ കഴിവുകളെയും പ്രവൃത്തികളെയും
സ്നേഹത്താലും സൗഹൃദത്താലും സദാ പിന്തുണയ്ക്കുന്ന,
അഭിനന്ദിക്കുന്ന സഹപ്രവർത്തകരും കുടുംബവും
ആ ഊർജ്ജത്തിനു കൂടുതൽ കരുത്ത് പകരുന്നു .

വിവര ശേഖരണം - ജയൻ ബോസ്
പഠനം, അവതരണം - ബദറുന്നിസ മുഹമ്മദ്
ആവിഷ്കാരം - തൃശൂർ ടൈംസ് .

#surendranmanghatt #novel #shortstories #arimbur #thrissur #vadakkekad

Related Posts