ബ്രസീൽ, സാന്റോസ് എഫ്‌സി പതാകകളോടൊപ്പം പെലെയ്ക്ക് അന്ത്യവിശ്രമം

സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ഭൗതികശരീരം അന്ത്യകർമ്മങ്ങൾക്ക് ശേഷം സാന്റോസിലെ മെമ്മോറിയൽ എക്യുമെനിക്കൽ നെക്രോപൊലിസ് സെമിത്തേരിയിൽ സംസ്കരിച്ചു. പെലെയുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബ്രസീൽ, സാന്‍റോസ് ഫുട്ബോൾ ക്ലബ് എന്നിവയുടെ പതാകകൾ സഹിതമാണ് അന്ത്യവിശ്രമത്തിനു പേടകമൊരുക്കിയത്. മെമ്മോറിയൽ എക്യൂമെനിക്കൽ നെക്രോപോളിസ് സെമിത്തേരിയുടെ പ്രവേശന കവാടത്തിൽ പെലെയുടെ ശിൽപങ്ങൾ സ്ഥാപിച്ചു. 14 നിലകളിലായി 16,000 ശവക്കല്ലറകളുള്ള ഈ സ്മാരക സെമിത്തേരി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്മശാനമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.

Related Posts