പൊൻകിരണം 2023 ; വിജയികളെ അനുമോദിച്ചു

കൊടുങ്ങല്ലൂർ ബി ആർ സി പരിധിയിൽപ്പെട്ട പൊതുവിദ്യാലയങ്ങളിൽ 2022 - 23 വർഷത്തിൽ പഠിച്ച് എസ് എസ് എൽ സി, പ്ലസ് ടു വിജയിച്ച പ്രത്യേക പരിഗണന അർഹിക്കുന്ന എല്ലാ കുട്ടികളെയും അനുമോദിച്ചു. അനുമോദന ചടങ്ങായ പൊൻകിരണം 2023 അഡ്വ. വി ആർ സുനിൽ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
അതോടൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അതുല്യ പ്രതിഭകളെയും വേദിയിൽ ആദരിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കിടപ്പിലായ കുട്ടികൾക്ക് അവരുടെ മാനസിക ഉല്ലാസത്തിനായി നൽകിയ ആക്വേറിയത്തിന്റെ വിതരണം കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ ശങ്കർ ഉദ്ഘാടനം ചെയ്തു.
കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മോഹനൻ അധ്യക്ഷനായി. എസ് എസ് കെ തൃശൂർ ഡി പി ഒ കെ ബി. ബ്രിജി പദ്ധതി വിശദീകരണം നടത്തി. എറിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നജ്മൽ സക്കീർ, കൊടുങ്ങല്ലൂർ എ ഇ ഒ സി ആർ ഗീത , കൊടുങ്ങല്ലൂർ എസ് ഐ ടി എം. കശ്യപൻ, ജന ജാഗ്രത സമിതി പ്രസിഡന്റ് ഉണ്ണി പണിക്കശ്ശേരി, കെ കെ ടി എം ജി എച്ച് എസ്സ് എസ്സ് എച്ച് എം . ഷൈനി ആന്റോ , കൊടുങ്ങല്ലൂർ ബി ആർ സി ബി പി സി മോഹൻരാജ് , കൊടുങ്ങല്ലൂർ ബി ആർ സി ട്രെയിനർ നിതു സുഭാഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.