പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതി

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ആനമല അന്തർ സംസ്ഥാന പാത ഉപരോധിച്ച് ചാലക്കുടി എം എൽ എ ടി ജെ സനീഷ് കുമാർ ജോസഫിന്റെ നേതൃത്വത്തിൽ ജനകീയ സമരസമിതി സമരം നടത്തി. നാളെ വാഴച്ചാലിൽ എത്തുന്ന മന്ത്രി എ കെ ശശീന്ദ്രനെ ആശങ്ക നേരിട്ട് അറിയിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. രാവിലെ 10 മണി മുതലാണ് ചാലക്കുടി ആനമല അന്തർ സംസ്ഥാന പാത ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധിച്ചത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. ചാലക്കുടി എം എൽ എ ടി ജെ സനീഷ് കുമാർ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. ഉപരോധ സമരത്തെ തുടർന്ന് ടൂറിസ്റ്റുകൾ പ്രതിഷേധവുമായി രംഗത്തെത്തി. സമരം മുൻകൂട്ടി പ്രഖ്യാപിച്ചതാണെന്നായിരുന്നു സമരസമിതി നേതാക്കളുടെയും നാട്ടുകാരുടെയും പ്രതികരണം.

Related Posts