പെരിങ്ങോട്ടുകര സെറാഫിക്ക് സി ജി എച്ച് സ്കൂളിലെ മെറിറ്റ് ഡേ ആഘോഷിച്ചു.

പെരിങ്ങോട്ടുകര: സെറാഫിക്ക് സി ജി എച്ച് പെരിങ്ങോട്ടുകര സ്കൂളിലെ മെറിറ്റ് ഡേ സമുചിതമായി ആഘോഷിച്ചു. താന്ന്യം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ രതി അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ 1200/1200 മാർക്കോടെ വിജയം കൈവരിച്ച ഏയ്ഞ്ചൽ സി ജെ, അളകനന്ദ എന്നീ വിദ്യാർത്ഥിനികളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ട്രോഫികൾ നൽകുകയും, 2020-21 എസ്‌ എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്‌ നേടിയ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി റോസി ദേവസ്സി തെക്കേപീടിക സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് വിതരണവും നടത്തി.

വികസന സമിതി ചെയർമാൻ സജീവ് എം ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്ട്രസ് ഡി മെറിറ്റ, സ്റ്റാഫ് സീനിയർ അസിസ്റ്റന്റ് ഡി ടെസ്സിൻ, എം പി ടി എ പ്രസിഡണ്ട് രഹന ബിനീഷ്, പി ടി എ പ്രസിഡണ്ട്‌ ബെന്നി ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Related Posts