വെള്ളക്കെട്ട്‌ രൂക്ഷമായതിനെ തുടർന്ന് കണ്ണൻ ചിറ പുളിക്കെട്ട്‌ പൊട്ടിച്ചു.

താന്ന്യം ഗ്രാമപഞ്ചായത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കണ്ണൻ ചിറ പ്രദേശത്തെ പുളിക്കെട്ട് പൊളിച്ച് നീക്കി.

പെരിങ്ങോട്ടുകര:

തുടർച്ചയായി പെയ്ത മഴയെ തുടർന്ന് താന്ന്യം പഞ്ചായത്തിലെ പുഴയോര വാർഡുകളിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളക്കെട്ട്‌ രൂപപ്പെട്ടു. താന്ന്യം ഗ്രാമപഞ്ചായത്ത് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് കണ്ണൻ ചിറ പ്രദേശത്തെ പുളിക്കെട്ട് പൊളിച്ച് നീക്കി. ഇതോടെ വെള്ളക്കെട്ടിന് ചെറിയ തോതിൽ ശമനം ഉണ്ടായി. കനോലി കനാലിൽ നിന്നും ഉപ്പു വെള്ളം കയറി കൃഷി നശിക്കുന്നത് തടയുന്നതിനായിട്ടാണ് മഴക്കാലം കഴിയുന്ന തോടെ പുളിക്കെട്ടുകൾ നിർമ്മിക്കുന്നത്. സാധാരണയായി മഴക്കാലം ആരംഭിക്കുന്ന തോടെയാണ് പൊളിച്ച് നീക്കുന്നത്. ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് രൂപപ്പെട്ട ശക്തമായ മഴ കാരണം ആണ് ഇത്തവണ നേരത്തെ പൊളിച്ച് നീക്കിയത്. താന്ന്യം പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ, സെക്രട്ടറി സാബു പി ബി, അസിസ്റ്റന്റ് എഞ്ചിനീയർ അമ്പിളി, കൃഷി ഓഫീസർ ഹെൽറി എന്നിവർ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്യം നൽകി.

Related Posts