പെരിങ്ങോട്ടുകര എൻ സി പി നാട്ടിക നിയോജക മണ്ഡലം കമ്മറ്റി ഓഫീസ്; എൻ സി പി സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ ഉദ്‌ഘാടനം ചെയ്തു
പെരിങ്ങോട്ടുകര: സോണിയ കോൺഗ്രസ്സ് കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്നും ഇനിയൊരിക്കലും യു ഡി എഫ് അധികാരത്തിൽ വരില്ലെന്നും എൻ സി പി സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ പറഞ്ഞു. പെരിങ്ങോട്ടുകരയിൽ എൻ സി പി നാട്ടിക നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് ധർമരാജൻ പൊറ്റെക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
മികച്ച ആശാ പ്രവർത്തകയായി തിരഞ്ഞെടുക്കപ്പെട്ട ഷീബ രാമചന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ രാജൻ ആദരിച്ചു. നാഷണൽ ഫൊറൻസിക്ക് യൂണിവേഴ്സിറ്റി ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ 20-ാം റാങ്ക് കരസ്ഥമാക്കിയ സൂനിമ മുഹമ്മദിനെ സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ് ആദരിച്ചു. അകക്കണ്ണിന്റെ കാഴ്ചയിൽ പ്ലസ് ടു വിന് ഫുൾ എപ്ലസ് നേടിയ പി എം വിഷ്ണുവിനെ സംസ്ഥാന ജനറൽ സെക്രട്ടറി എ വി വല്ലഭൻ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് സി ഐ സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ അഡ്വ: രഘു. കെ മാരാത്ത്, ഇ എ ദിനമണി, ജില്ലാ വൈസ് പ്രസിഡണ്ട് സി എൽ ജോയ് , ജില്ലാ സെക്രട്ടറി യു കെ.ഗോപാലൻ, ന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡണ്ട് പി എസ് പി നസീർ, താന്ന്യം മണ്ഡലം പ്രസിഡണ്ട് രാജൻബാബു കരാട്ടുപറമ്പിൽ , നാട്ടിക മണ്ഡലം സെക്രട്ടറി അനിലൻ കുടപ്പുളി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെകട്ടറി വി ജി മോഹനൻ സ്വാഗതവും, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സി വി സുധീരൻ നന്ദിയും പറഞ്ഞു.