പെരിങ്ങോട്ടുകര പോസ്റ്റ് ഓഫീസ് മോഷണം: പ്രതി അറസ്റ്റിൽ
പെരിങ്ങോട്ടുകരയിൽ പോസ്റ്റ് ഓഫീസിൽ മോഷണം നടത്തുകയും തീയിട്ടു പോസ്റ്റൽ ഉരുപ്പടികൾ ഉൾപ്പടെ കത്തിക്കുകയും ചെയ്ത പ്രതി അറസ്റ്റിലായി. ഓട്ടോ സുഹൈൽ എന്നു വിളിക്കുന്ന വാടാനപ്പിള്ളി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ സുഹൈലിനെയാണ് (43) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേ രൂപീകരിച്ച ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഫെബ്രുവരി മൂന്നിന് പെരിങ്ങോട്ടുകര പോസ്റ്റ് ഓഫീസിൽ മോഷണം നടത്തുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്ത കേസ്സിലാണ് അറസ്റ്റ്.മോഷണത്തിനിടെ ലോക്കർ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിൽ രോഷാകുലനായാണ് രേഖകളും തപാൽ ഉരുപ്പടികളും കത്തിച്ചതെന്ന് പ്രതി പറഞ്ഞു.കേരളത്തിലെ 20 സ്റ്റേഷനുകളിലായി 40 ഓളം കേസുകൾ ഇയാൾക്കെതിരെയുള്ളതായി പോലീസ് പറഞ്ഞു.