പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതിക്ഷേത്രം ഉച്ചാൽ മഹോത്സവം കൊടിയേറി
പെരിങ്ങോട്ടുകര: പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ മഹോത്സവത്തിന് കൊടിയേറി. ശനിയാഴ്ച്ച രാത്രി 8 ന് നടന്ന കൊടിയേറ്റ ചടങ്ങിന് ബ്രഹ്മശ്രീ പി കെ ഭാസ്കരൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ എൻ യു രവീന്ദ്രൻ, സെക്രട്ടറി സുഭാഷ് ഞാറ്റുവെട്ടി, രക്ഷാധികാരി എൻ കെ രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ടുമാരായ എൻ ആർ രാമൻ, എൻ എം ബാബുരാജ്, എൻ ജി മണികണ്ഠൻ, ജോ. സെക്രട്ടറിമാരായ എൻ എസ് പ്രകാശൻ, എൻ എസ് നാരായണൻ, എൻ കെ ദിവാകരൻ, മുഖ്യരക്ഷാധികാരികളായ എൻ എസ് റാം മോഹൻ, എൻ ആർ രാജാറാം എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 11 വെള്ളിയാഴ്ചയാണ് ഉച്ചാൽ മഹോത്സവം. ഫെബ്രുവരി 12 ശനിയാഴ്ച്ച ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും.