പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22 ന്

പെരിങ്ങോട്ടുകര :

പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രത്തിലെ നൂറ്റി മൂന്നാമത് മഹോത്സവത്തിന് കൊടിയേറി, ശ്രീനാരായണ ധർമ്മ സംഘം പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു,ആശ്രമം സെക്രട്ടറി പരാനന്ദ സ്വാമികൾ, ഉപദേശക സമിതി കൺവീനർ രതീഷ് തൈവളപ്പിൽ, വൈസ് പ്രസിഡൻറ് ഹണി കണാറ , ഉപദേശ സമിതി അംഗങ്ങളായ പ്രേംകുമാർ പണ്ടൊരിക്കൽ, രാജൻ മേനോത്ത് പറമ്പിൽ, ബോസ് കീഴുമായിൽ, അജയൻ പറവത്ത് , അനൂപ് എൻ. നാണു, വേണുഗോപാൽ കൊല്ലാറ, ക്ഷേത്രം മേൽശാന്തി പ്രജീഷ് മഠത്തിപ്പറമ്പിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു

peringottukara temple.jpeg

ഉത്സവ ദിവസമായ 22 ന് വൈകിട്ട് 4 30 ന് ഉള്ള കുട്ടി എഴുന്നിള്ളിപ്പിന് ചെറുശ്ശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും ഇരുപത്തിമൂന്നാം തീയതി രാവിലെ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം ഉണ്ടായിരിക്കും

മഹോത്സവത്തിന് മംഗലാംകുന്ന് അയ്യപ്പൻ , മാവേലിക്കര ഗണപതി, പുത്യകോവിൽ പാർത്ഥസാരഥി , കുറുപ്പത്ത് ശിവശങ്കർ ,വരടിയം ജയറാം , മച്ചാട് കർണ്ണൻ, പീച്ചി ശ്രീ മുരുകൻ എന്നി ഗജവീരൻമാർ അണിനിരക്കും

എല്ലാ ദിവസവുംവൈകീട്ട് ദീപാരാധനയ്ക്കുശേഷം തായമ്പക ഉണ്ടായിരിക്കുന്നതാണ്.

Related Posts