പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

പുലർച്ചെ നടതുറക്കൽ, നിർമ്മാല്യ ദർശനം, മഹാഗണപതി ഹവനം, ഉഷപൂജ, എതൃത്തു പൂജ, പഞ്ചഗവ്യപൂജ, തുടർന്ന് കലശാഭിഷേകം,മദ്ധ്യഹ്നപൂജ എന്നിവ ഉണ്ടായി. ഉച്ചക്ക് അമൃത ഭോജനം, വൈകീട്ട് അത്താഴപൂജ, ദീപാരാധന എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.കെ.ഭാസ്കരൻ ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡണ്ട് എൻ.യു.രവീന്ദ്രൻ, സെക്രട്ടറി സുഭാഷ്ഞാറ്റു വെട്ടി, ഖജാൻജി എൻ.ഐ.രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ടുമാരായ എൻ.ആർ.രാമൻ, എൻ.എം.ബാബുരാജ്, എൻ.ജി.മണികണ്ഠൻ, ജോ. സെക്രട്ടറിമാരായ എൻ.എസ്.നാരായണൻ, എൻ.കെ.ദിവാകരൻ എന്നിവർ നേതൃത്വം നൽകി.

Related Posts