6-12 വയസ് വരെയുള്ള കുട്ടികൾക്ക് കൊവാക്‌സിൻ
ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികൾക്ക് കൊവാക്‌സിൻ്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി ഡിസിജിഐ. കുട്ടികൾക്കുള്ള വാക്‌സിന്റെ അംഗീകാരത്തിനായി ഭാരത് ബയോടെക് നേരത്തെ ഡിസിജിഐ യെ സമീപിച്ചിരുന്നു. 15 നും18 നും ഇടയിലുള്ളവർക്ക് കൊവാക്സിനാണ് നൽകുന്നത്. കൊവാക്സിനു പിന്നാലെ 12 വയസ്സിന് മുകളിലുള്ളവർക്കുള്ള സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിൻ , 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കോർബിവാക്സ് എന്നിവയ്ക്കും ഡിസിജിഐ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.