കുട്ടികള്‍ക്കു ഹോമിയോപ്രതിരോധ മരുന്നായ ആഴ്‌സനിക്കം ആല്‍ബം കൊടുക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ കോവിഡ് പ്രതിരോധ മരുന്നു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹെപ്പറ്റോളജി ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധനായ ഡോ: സിറിയക് എബി ഫിലിപ് ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നവംബറില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നായ ആഴ്‌സനിക്കം ആല്‍ബം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മരുന്നിന്റെ സുരക്ഷയോ ഫലമോ തെളിയിക്കുന്നതിനുള്ള യാതൊരു വിവരവും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ആഴ്‌സനിക്കം ആല്‍ബം സുരക്ഷിതമാണെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലെന്ന് ഹര്‍ജിയില്‍ ആരോപണമുണ്ട്. ചെറിയ അളവിലെ ആഴ്‌സനിക് പോലും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാമെന്നതിന് പഠന ഫലങ്ങളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

Related Posts