കുന്നംകുളത്ത് ഇന്ധന വില വർധനവിനെതിരെ കോൺഗ്രസിന്റെ പാള വണ്ടി പ്രതിഷേധം.

കുന്നംകുളം:

അടിക്കടി വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ ഉൽപ്പന്നങ്ങളുടെ വില വർധനവിനെതിരെ കോൺഗ്രസ് എസ്സ് മുൻസിപ്പൽ കമ്മിറ്റി കുന്നംകുളം ടൗണിൽ പാളയിൽ ആളെ ഇരുത്തി വലിച്ചു കൊണ്ട് പ്രതിഷേധിച്ചു. സമരം നിയോജക മണ്ഡലം പ്രസിഡണ്ട് എം പി റഫീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡണ്ട് റ്റിജി തോലത്ത് അധ്യക്ഷത വഹിച്ചു. ഹരിദാസ് വെള്ളറക്കാട്, ജോയ് എബ്രഹാം, കെ ജി പ്രിൻസ് എന്നിവർ സംസാരിച്ചു. വിപിൻ കുന്നംകുളം, സജി അഞ്ചുമുറി, അരുൺ, തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി

Related Posts