പെട്രോളിന് മൂന്ന് രൂപ കുറച്ച് തമിഴ്‌നാട്.
ചെന്നൈ: തമിഴ്നാട്ടിൽ ഏപ്രിലിൽ അധികാരത്തിലേറിയ ഡി എം കെ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. സംസ്ഥാന എക്സൈസ് തീരുവയിൽ നിന്ന് പെട്രോളിന് ലിറ്ററിന് മൂന്ന് രൂപ കുറച്ചതാണ് ബജറ്റിലെ പ്രധാന ജനകീയ പ്രഖ്യാപനം.
മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിർദേശപ്രകാരമാണ് പെട്രോളിനുള്ള എക്സൈസ് തീരുവ കുറച്ചതെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. ത്യാഗരാജൻ തമിഴ്നാട് സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബജറ്റ് അവതരണം നടത്തിയത്.