ഫൈസർ സി ഇഒ യ്ക്ക് കൊവിഡ്
ഫൈസറിന്‍റെ സി ഇ ഒ ആൽബർട്ട് ബൗളയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആൽബർട്ട് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നാല് തവണ ഫൈസര്‍ ബയോടെക് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റുകളിൽ പരാമർശിച്ചു. ആൽബർട്ട് ബൗള ഇപ്പോൾ ക്വാറന്‍റൈനിലാണ്. മുഴുവന്‍ വാക്സിൻ ഡോസുകളും ബൂസ്റ്ററുകളും സ്വീകരിച്ചിട്ടും മുമ്പും നിരവധി പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് -19 നെതിരായ ആദ്യ ഡോസായി അസ്ട്രാസെനെക അല്ലെങ്കിൽ മോഡേണ വാക്സിൻ സ്വീകരിച്ചവർക്കും രണ്ടാമത്തെ ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ ലഭിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാഷണൽ ഇമ്മ്യൂണൈസേഷൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനം.