പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ 'വ്യായാം' ഫിസിയോ തെറാപ്പി ചികിത്സ ആരംഭിച്ചു.

പുന്നയൂർക്കുളം:

കൊവിഡ് മുക്തി നേടിയ രോഗികളിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി 'വ്യായാം' ഫിസിയോ തെറാപ്പി പുനരധിവാസ ചികിത്സ. പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഫിസിയോ തെറാപ്പി ഒ പി ആരംഭിച്ചത്. ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം എൻ കെ അക്ബര്‍ എം എൽ എ നിർവഹിച്ചു.

കൊവിഡ് രോഗമുക്തിക്ക് ശേഷവും കാണപ്പെടുന്ന ശരീരവേദന, നടക്കാനുള്ള ബുദ്ധിമുട്ട്, മസിലുകളിലെ ബലക്കുറവ്, ശ്വാസതടസം, ശ്വാസകോശ പ്രവര്‍ത്തനകുറവ്, ഊര്‍ജ്ജസ്വലത ഇല്ലായ്മ, ചലനസംബന്ധമായ പ്രശ്നങ്ങള്‍ എന്നീ ബുദ്ധിമുട്ടുകള്‍ക്കാണ് ചികിത്സ നൽകുന്നത്. എല്ലാ ശനിയാഴ്ചകളും രാവിലെ 11 മുതൽ 1 മണി വരെയാണ് ഒ പിയുടെ പ്രവർത്തന സമയം.

Related Posts