കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കൊവിഡ് സാഹചര്യങ്ങൾ, കേരളത്തിന്റെ വികസന പദ്ധതികൾ എന്നിവ ചർച്ചയാകും.

ന്യൂഡൽഹി:

ഡെൽഹിയിലെത്തിയ മുഖ്യമന്ത്രിക്ക് പുലർച്ചെ കേരള ഹൗസ് ജീവനക്കാർ സ്വീകരണം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈകീട്ട് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർഭരണം കിട്ടിയ ശേഷം ആദ്യമായാണ് പിണറായി ദില്ലിയിലെത്തുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കൊവിഡ് സാഹചര്യങ്ങൾ, കേരളത്തിന്റെ വികസന പദ്ധതികൾ എന്നിവ ചർച്ചയാകും.

ഒപ്പം സഹകരണ മന്ത്രാലയ രൂപീകരണം സംബന്ധിച്ച കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിക്കും. കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹർദീപ്സിംഗ് പുരി, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഖഡ്ക്കരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണും. അരുണാചൽ പ്രദേശ്, അസം, തുടങ്ങി എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്ത പശ്ചാത്തലത്തിലാണ്‌ കൂടിക്കാഴ്ച. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയേക്കും.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറമെ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യവും വിലയിരുത്തും.

Related Posts