കർഷകർ രചിച്ചത് വർഗസമര ചരിത്രത്തിലെ ഉജ്ജ്വലമായ ഏടെന്ന് പിണറായി വിജയൻ
സമത്വപൂർണമായ ലോക നിർമിതിക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമായ കാർഷിക നിയമങ്ങൾ മൂന്നും പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഐതിഹാസികമായ കർഷക സമരത്തിന് വിജയം കുറിച്ചുകൊണ്ടാണ് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.