'പിണറായി വിജയൻ പഠിക്കുന്നത് നരേന്ദ്രമോഡിയുടെ സ്കൂളിൽ'; ശോഭാ സുബിൻ
തൃപ്രയാർ : യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്. ശമ്പരിനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാർ സെന്ററിൽ പ്രതിക്ഷേധ മാർച്ച് നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭാ സുബിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടിൽ അദ്ധ്യക്ഷ വഹിച്ചു.
'പിണറായി വിജയൻ പഠിക്കുന്നത് നരേന്ദ്രമോഡിയുടെ സ്കൂളിലാണെന്നും ആർ എസ് എസ് - ഉം നരേന്ദ്ര മോഡിയും ഇന്ത്യ മഹാരാജ്യത്ത് നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളാണ് കേരളത്തിൽ പിണറായി വിജയൻ നടപ്പിലാക്കുന്നത് എന്ന്' അദ്ദേഹം പറഞ്ഞുജില്ലാ സെക്രട്ടറി അശ്വിൻ ആലപ്പുഴ, ഇൻഷാദ് വലിയകത്ത്, ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡണ്ട് പി എം സിദ്ധിക് ,ഷൈൻ നാട്ടിക, കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് എ എസ് ശ്രീജിൽ, വൈശാഖ് വേണുഗോപാൽ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സന്ദീപ് പുത്തൂർ, ബിനോയ്ലാൽ, മണ്ഡലം പ്രസിഡന്റ് പി സി മണികണ്ഠൻ, പ്രവീൺ രവീന്ദ്രൻ , റോയ് ആന്റണി, ട്ടിന്റോ മാങ്ങൻ , പ്രവീൺ മുത്തുള്ളിയാൽ, നൗഷാദ് ഇബ്രാഹിം, രാഗേഷ് യു ആർ, സഗീർ പടുവിങ്കൽ, ആഷിക്ക് ജോസ്, വിഷ്ണു ആനന്ദൻ എന്നിവർ നേതൃത്വം നൽകി.