മലയാളികള്‍ നെഞ്ചേറ്റിയ സൂപ്പര്‍ഹിറ്റുകളുടെ നിര്‍മ്മാതാവ് പികെആര്‍ പിള്ള അന്തരിച്ചു

സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവ് പി കെ ആര്‍ പിള്ള(79) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. സൂപ്പർഹിറ്റ് സിനിമയായ ചിത്രം ഉൾപ്പടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്. നിരവധി സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ. 

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഉള്‍പ്പെടെ ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറിയ സിനിമകളുടെ സൃഷ്ടാവാണ് എറണാകുളം കൂത്താട്ടുകുളം സ്വദേശി പി കെ ആര്‍ പിള്ള. മുംബൈയിലായിരുന്നു ബിസിനസ്. മുംബൈ മുനിസിപ്പാലിറ്റിയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചരിത്രവും പിളളയ്ക്കുണ്ട്. ഇന്ദിരഗാന്ധിയുമായി അടുത്ത സൗഹൃദവും പിളളയ്ക്കുണ്ടായിരുന്നു.

Related Posts