ടാൻസാനിയയിൽ വിമാനം തകർന്ന് വീണു; 15 പേരെ രക്ഷിച്ചു

ഡോഡോമ സിറ്റി: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ തടാകത്തിൽ വിമാനം തകർന്നു വീണു. 49 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് കഗേര പ്രവിശ്യയിലെ പൊലീസ് കമാൻഡർ വില്യം വാംപഗലെ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Posts