ഡി പാണി മാസ്റ്റര്‍ സ്മാരക ബാല നാടക രചനാ മത്സരത്തിലേക്ക് നാടക രചനകള്‍ ക്ഷണിച്ചു

ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഡി പാണി മാസ്റ്റര്‍ സ്മാരക നാടക രചനാമത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഫെബ്രുവരി 15നകം സമകാലിക പ്രസക്തിയുള്ള വിഷയങ്ങളിലൂന്നിയ കുട്ടികള്‍ക്കിണങ്ങുന്ന നാടക രചനകള്‍ ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ഈ മെയില്‍ അഡ്രസ്സിലേക്കും തപാലിലും അയച്ചുതരണം. നാടകങ്ങള്‍ 15 മിനിറ്റില്‍ അധികരിക്കുന്നതാവരുത്. നാടകങ്ങള്‍ മുന്‍പോ അവതരിപ്പിച്ചതോ പ്രസിദ്ധീകരിച്ചതോ ആവരുത്. വിജയികള്‍ക്കുള്ള സമ്മാനം: ഒന്നാം സ്ഥാനം - 5000, രണ്ടാം സ്ഥാനം - 3000, മൂന്നാം സ്ഥാനം - 2000

നാടക രചനകള്‍അയക്കേണ്ട ഈ മെയില്‍- balasanghamkerala@gmail.com, തപാല്‍ വിലാസം: ബാലസംഘം സംസ്ഥാന കമ്മിറ്റി ഓഫീസ്, എ പി വര്‍ക്കി സ്മാരക മന്ദിരം, എ കെ ജി സെന്ററിന് എതിര്‍വശം, തിരുവനന്തപുരം - 1

Related Posts