പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍സെക്കൻ്ററി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് വിജയിച്ച 2021 ജൂണ്‍ ഒന്നിന് 20 വയസ് കവിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുവര്‍ഷം ഇളവുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ കലാമണ്ഡലം രജിസ്ട്രാറുടെ പേരില്‍ സെപ്റ്റംബര്‍ 3നകം തപാലില്‍ അയയ്ക്കണം. അപേക്ഷയോടൊപ്പം ചെറുതുരുത്തി എസ് ബി ഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരില്‍ 30238237798 എന്ന അക്കൗണ്ട് നമ്പറിലേക്ക് 200രൂപ അടച്ച രസീത് അപേക്ഷകൻ്റെ പേര് ചേര്‍ത്ത് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയും വിശദവിവരങ്ങളും കലാമണ്ഡലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റ്: www.kalamandalam.ac.in